ന്യൂഡൽഹി: ഹൈദരാബാദ് നാൾസാർ ലോ സർവകലാശാലയിലെ 2026 ബാച്ച് ബിരുദധാരികൾക്ക് അഭിഭാഷകരായി എൻറോൾ ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ബാർ കൗൺസിൽ ഓഫ് ഇന്ത്യ പിൻവലിച്ചു. വിദ്യാർത്ഥികളിൽ ഭൂരിഭാഗവും നിരപരാധികളാണെന്നും അവർക്ക് ഇതിൽ പങ്കില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ബി.സി.ഐ കൗൺസിലിന്റെ നടപടി. 2026-ൽ ബിരുദം നേടിയ എല്ലാ നാൾസാർ വിദ്യാർത്ഥികൾക്കും അവരുടെ ഇഷ്ടാനുസൃതമുള്ള സംസ്ഥാന ബാർ കൗൺസിലുകളിൽ അഭിഭാഷകരായി എൻറോൾ ചെയ്യാം. സർവകലാശാലയുടെ ബിരുദദാന ചടങ്ങിലേക്ക് ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെ ക്ഷണിക്കുന്നതിനെതിരെ ഒരു വിഭാഗം വിദ്യാർത്ഥികൾ പ്രതിഷേധ പ്രചാരണം നടത്തിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
പ്രതിഷേധത്തെ തുടർന്ന് ബി.സി.ഐ ചെയർമാൻ മനൻ കുമാർ മിശ്ര ആദ്യം എൻറോൾമെന്റ് തടഞ്ഞ് ഉത്തരവിറക്കിയെങ്കിലും, അടിയന്തരമായി ചേർന്ന കൗൺസിൽ യോഗം ഇത് പിൻവലിക്കുകയായിരുന്നു.
പ്രതിഷേധ പ്രചാരണങ്ങളിൽ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും പങ്കില്ലെന്ന് ബി.സി.ഐ വിലയിരുത്തി. ......
ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് ക്ലാസ് ഉയരുന്നതിനനുസരിച്ച് സ്കൂളുകളുടെയും വിദ്യാർഥികളുടെയും എണ്ണത്തിൽ വൻ കുറവുണ്ടാകുന്നതായി പാർലമെന്ററി സമിതി റിപ്പോർട്ട്. ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് മുൻപ് രാജ്യത്തെ ഏകദേശം 73 ശതമാനം വിദ്യാർഥികളും പഠനം ഉപേക്ഷിക്കുന്നതായി പബ്ലിക് എസ്റ്റിമേറ്റ്സ് കമ്മിറ്റി (2026-27) റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ......
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത റാലിക്ക് പിന്നാലെ വേദിയിൽ ‘ശുദ്ധികലശം’ നടത്തിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന സംഭവത്തെ രാജ്യത്ത് ദളിതർ നേരിടുന്ന വിവേചനത്തിന്റെ ഉദാഹരണമെന്നു ഖാർഗെ വിമർശിച്ചു. ......
ന്യൂഡൽഹി: ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽ കത്തിക്കരിഞ്ഞ നിലയിലും അല്ലാതെയും കണ്ടെത്തിയ നോട്ടുകൂമ്പാരത്തിന്റെ ഉറവിടം വ്യക്തമാക്കാനാകാതെ ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി യശ്വന്ത് വർമ്മ. സ്പീക്കർ ഓം ബിർള നിയോഗിച്ച മൂന്നംഗ സമിതി സമർപ്പിച്ച നിർണായക അന്വേഷണ റിപ്പോർട്ട് ലോക്സഭയിൽ വച്ചതോടെ ജസ്റ്റിസ് വർമ്മയ്ക്കെതിരെ നിയമപരമായ തുടർനടപടികൾക്കും കേസെടുക്കലിനും വഴിതുറന്നു.
2025 മാർച്ച് 14-ന് ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിലുണ്ടായ തീപിടിത്തമാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. ......
തിരുവനന്തപുരം:പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കേരളത്തിൽ കടുത്ത മന്ദഗതി. കേന്ദ്ര നിയമ മന്ത്രാലയം പുറത്തുവിട്ട 2023-ലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇത്തരം കേസുകളിലെ ശിക്ഷാനിരക്ക് കേവലം 13.5 ശതമാനം മാത്രമാണ്. ......
കൊൽക്കത്ത: ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് 42കാരിക്ക് ദാരുണാന്ത്യം. കൊൽക്കത്തയിലെ പ്രഫുല്ല കാനൻ മേഖലയിലാണ് ബുധനാഴ്ച അപകടമുണ്ടായത്. ......
ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി ദേശീയ കൺവീനർ അഭിജീത് ദീപ്കെ. ‘സീസൺ 2’ വളരെ വേഗത്തിൽ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ......
മുംബൈ: ആർത്തവ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയ 17കാരിക്ക് ഗർഭിണിയാണെന്ന തെറ്റായ പരിശോധനാഫലം നൽകിയതായി ആരോപണം. മഹാരാഷ്ട്രയിലാണ് സംഭവം.......
ലഖ്നൗ: ക്ഷീരകർഷകരിൽ നിന്നും ഗോമൂത്രം ശേഖരിക്കാൻ ഉത്തർപ്രദേശ് സർക്കാർ. ഗ്രാമീണ സമ്പദ്വ്യവസ്ഥയെ പശുസംരക്ഷണവുമായി ബന്ധിപ്പിച്ച് പുതിയ മാതൃകയാണ് ഉത്തർപ്രദേശ് സർക്കാർ നടപ്പാക്കുന്നത്. ......
ന്യൂഡൽഹി∙ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഉച്ചയ്ക്കുശേഷം സഭ വീണ്ടും ചേർന്നപ്പോൾ നീറ്റ് വിഷയത്തിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട പൊലീസ് നടപടികൾ ചർച്ച ചെയ്യാമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. ......